കരുവന്നൂരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്

കരുവന്നൂരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്

സംസ്ഥാനത്ത് ഏറെ വിവാദമായ ത്യശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി. അനിൽകാന്ത്. എന്നാൽ, ഇക്കാര്യത്തിൽ ഇ.ഡി അന്വേഷണം വരുമോ എന്ന് ഉറപ്പായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ സംസ്ഥാന സഹകരണ റജിസ്ട്രാര്‍ക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലും കോടികളുടെ തട്ടിപ്പ് ഉറപ്പിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയില്‍ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാം ഒളിവിലാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

എല്ലാ സഹകരണ സംഘങ്ങളിലും സാമ്പത്തിക വര്‍ഷാവസാനം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും ആറ് വര്‍ഷം നീണ്ട കരുവന്നൂര്‍ തട്ടിപ്പ് പുറത്തുവരാതിരുന്നത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന ആരോപണവും ശക്തമാണ്. കോടികളാണ് പല അക്കൗണ്ടുകളിലേക്കും പോയത്. ഒന്നിനും കൃതമായ രേഖകളില്ലാത്തതും തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നതാണ്.

Leave A Reply
error: Content is protected !!