പെ​ഗാ​സ​സ് ദു​രു​പ​യോ​ഗം; തെ​ളി​വു​ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കാ​മെ​ന്ന് എ​ന്‍​എ​സ്ഒ

പെ​ഗാ​സ​സ് ദു​രു​പ​യോ​ഗം; തെ​ളി​വു​ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കാ​മെ​ന്ന് എ​ന്‍​എ​സ്ഒ

പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ ന​ട​ന്ന​തി​ന് വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കാ​മെ​ന്ന് സോ​ഫ്റ്റ്‌​വെ​യ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഇ​സ്രാ​യേ​ല്‍ ക​മ്പ​നി എ​ന്‍​എ​സ്ഒ. ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യു​ള്‍​പ്പ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്കമ്പനിയുടെ പ്ര​തി​ക​ര​ണം.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയിരുന്നു. 17 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാല്‍ മുന്‍പ് എന്നത്തെയും പോലെ എന്‍.എസ്.ഒ. വിശദമായ അന്വഷണം നടത്തും.

Leave A Reply
error: Content is protected !!