സൂര്യനെ പോലും മറച്ച് കൊതുകുകൾ; വീഡിയോ വൈറൽ

സൂര്യനെ പോലും മറച്ച് കൊതുകുകൾ; വീഡിയോ വൈറൽ

റഷ്യയുടെ കിഴക്കൻ തീരത്തെ കംചത്ക ഉപദ്വീപിൽ ദശലക്ഷക്കണക്കിന് കൊതുകുകൾ ആക്രമിച്ച് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കൊതുകുകള്‍ ചുഴലിക്കാറ്റിന് സമാനമായി വട്ടമിട്ട പരക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ദൂരെ നിന്ന് നോക്കുമ്പോള്‍ പൊടിക്കാറ്റ് പോലെ തോന്നുമെങ്കിലും ദശലക്ഷക്കണക്കിന് കൊതുകളുടെ കൂട്ടമായിരുന്നു അത്. 2020 -ൽ യുഎസിൽ ഇത്തരത്തില്‍ ഉയര്‍ന്ന കൊതുകിന്‍ കൂട്ടങ്ങള്‍ നൂറുകണക്കിന് കന്നുകാലികളുടെ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പുറകെയാണ് ഇപ്പോള്‍ റഷ്യയില്‍ ഇത്രയേറെ കൊതുകിന്‍ കൂട്ടങ്ങള്‍ ഉയര്‍ന്നത്.

Leave A Reply