സിപിഎം നേതാവിന്റെ ഇക്കിളി സംസാരം : നടന്നത് ഹണിട്രാപ്പ്

സിപിഎം നേതാവിന്റെ ഇക്കിളി സംസാരം : നടന്നത് ഹണിട്രാപ്പ്

ഇടുക്കിയിലെ ഉന്നത സി.പി.എം. നേതാവും പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയും തമ്മിലുള്ള ഇക്കിളിപ്പെടുത്തുന്ന സ്വകാര്യ സംഭാഷണത്തിന്റെ ശബ്‌ദരേഖ സമൂഹ മാധ്യമങ്ങളില്‍ കത്തി പടരുന്നു . വിവാദമായ സംഭവത്തില്‍ പരാതി ലഭിക്കുന്നതിനു മുമ്പുതന്നെ നേതാവിനെതിരേ നടപടിയെടുത്ത്‌ മുഖം രക്ഷിക്കാന്‍ പാര്‍ട്ടിനീക്കമാരംഭിച്ചു .

നേതാവ്‌ വീട്ടമ്മയുമായി ഫോണില്‍ സല്ലപിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്യുന്ന സംഭാഷണമാണു പ്രചരിക്കുന്നത്‌. ഈ ശബ്‌ദരേഖ പ്രചരിക്കാന്‍ തുടങ്ങിയത്‌ ഒരാഴ്ച മുൻപാണ് . പിന്നാലെ നേതാവിനെതിരേ ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനു ചേരാത്ത സംഭാഷണമാണ്‌ ഇതെന്നു വിലയിരുത്തിയാണ്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ ഇക്കാര്യം ചര്‍ച്ച ചെയ്‌തത്‌. തന്നെ കുടുക്കാനുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ശ്രമമാണ്‌ ഇതിനു പിന്നിലെന്നു നേതാവ്‌ വാദിച്ചെങ്കിലും നേതാവിന്‌ വീഴ്‌ച പറ്റിയതായാണ്‌ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഇതൊക്കെയാണെങ്കിലും ഈ നേതാവിനെ ഹണി ട്രാപ്പിൽ പെടുത്തിയതാണെന്നെതിന് ഒരു സംശയവുമില്ല . ഇടുക്കി ജില്ലയിലെ സിപിഎം പാർട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ഇതിന് കാരണം . ഈ നേതാവ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി വരുമെന്ന് കണ്ടപ്പോൾ അതിനെ തടയിടാനാണ് ഈ ഹണി ട്രാപ്പ് നടത്തിയത് .

ഏതു വിധത്തിലും കുടുക്കി , പെണ്ണുകേസിൽ പെടുത്തി , ജില്ലാ സെക്രട്ടറി സ്ഥാനം ലഭിക്കുന്നത് തടയാൻ, തങ്കമണിയിലെ ചില സിപിഎം നേതാക്കളുടെ ഒത്താശയിൽ അരങ്ങേറിയ നാടകമായിരുന്നു . ഇതിന് പിന്നിൽ സിപി എമ്മിന്റെ മാത്രമല്ല കോൺഗ്രസ്സിന്റെയും ചില പ്രവർത്തകർ ചേർന്ന് നടത്തിയ ഗൂഢാലോചനയും കെണിയുമാണെന്നാണ് ലഭിക്കുന്ന വിവരം .

ഇവർ ഒരു യുവതിയെ കണ്ടെത്തി , ഈ നേതാവുമായി അടുപ്പം സ്ഥാപിക്കുകയും , യുവതിയുമായി സംസാരിച്ചത് റെക്കാർഡ് ചെയ്ത് ആ ശബ്ദരേഖ പുറത്തുവിടുകയുമാണ് ചെയ്തത് .

Leave A Reply