മരംമുറി കേസ്; ക്രൈം ബ്രാഞ്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു

മരംമുറി കേസ്; ക്രൈം ബ്രാഞ്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരംമുറി കേസുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ഗിരിജ, അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയറ്റ് അസിസ്റ്റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരം മുറിയ്ക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ജോയിന്റ് സെക്രട്ടറി നേരത്തെ ഫയലിൽ എഴുതിയിരുന്നു.

നേരത്തെ മരംമുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അവധിയിൽ ഉള്ള ശാലിനിയെ മാറ്റിയത് ഹയർ സെക്കണ്ടറി വകുപ്പിലേക്കാണ്. മരംമുറി കേസിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നി‍ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.

Leave A Reply
error: Content is protected !!