സുരേഷ് ഗോപിക്കാഗ്രഹം മുഖ്യമന്ത്രിക്കസേര : അതീജന്മം നടക്കില്ല

സുരേഷ് ഗോപിക്കാഗ്രഹം മുഖ്യമന്ത്രിക്കസേര : അതീജന്മം നടക്കില്ല

ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പ്രശ്‌നം തുടങ്ങിയ അന്ന് തന്നെ ഒറ്റ ഫോണ്‍ കോളില്‍ പരിഹരിച്ചേനെയെന്ന് കിറ്റെക്‌സ് വിഷയത്തിൽ സുരേഷ് ഗോപി പറഞ്ഞു . പിന്നേ അങ് ഒലത്തും . വായിൽ വരുന്നത് കോതക്ക് പാട്ടെന്ന് ഞങ്ങളുടെ നാട്ടിൽ പറയുന്നത് പോലെയാണ് സുരേഷ് ഗോപി പറയുന്നതെന്ന് ആർക്കാണ് അറിയാത്തത്.

താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത് .’ഞാൻ ശ്രീ പിണറായി വിജയൻ ആണെങ്കിൽ, അദ്ദേഹത്തിന്റെ മൈൻഡ് സെറ്റൊക്കെ വ്യത്യസ്തമായിരിക്കും, എനിക്കറിയത്തില്ല, ഞാൻ അതിനെ ചോദ്യം ചെയ്യുന്നുമില്ല.

കിറ്റെക്‌സ് സാബു ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ ഫോണെടുത്ത് വിളിച്ച് ഉടനെ എന്റെ ഓഫീസിലേക്ക് വരാൻ പറയും. ഒരു ജഡ്ജാകാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിയ്ക്ക്. കിറ്റെക്‌സ് സാബു എന്ത് പറഞ്ഞു, അതെല്ലാം ഡാറ്റയായി എടുക്കുക.

ഇതിൽ പറയുന്നവരുടെ പേരുകളും വകുപ്പുകളുമെടുത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇതുപോലെ സംസാരിച്ച്, എവിടെയാണ് അപകടം പറ്റിയത്? എന്തൊക്കെയാണ് സാബു തിരുത്തേണ്ടത്? എന്തൊക്കെയാണ് ഉദ്യോഗസ്ഥർ തിരുത്തേണ്ടത് എന്ന് ശാസനയുടെ രൂപത്തിലല്ല ശിക്ഷയുടെ രൂപത്തിൽ പറഞ്ഞ് മനസിലാക്കണമായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത് .

ഇതൊക്കെ അദ്ദേഹത്തിൻറെ ഒരു തോന്നലല്ലേ സിനിമയിൽ തിരക്കഥയനുസരിച്ചു അഭിനയിക്കുന്നത് പോലെയാണെന്നാ ഇതിയാന്റെ വിചാരം . മാത്രമല്ല ഈ അധികാരമൊക്കെ ഇതിയാനെപ്പോലെ ഓട് പൊളിച്ചു ഇറങ്ങിവരുമ്പോൾ കിട്ടുന്നതാണെന്നാ വിചാരം . കാരണം അദ്ദേഹത്തിന് രാജ്യ സഭാ അംഗത്വം കിട്ടിയത് അങ്ങനെയല്ലേ ? അതുപോലെയാണ് മുഖ്യമന്ത്രിസ്ഥാനമെന്നാ അദ്ദേഹം കരുതിയിരിക്കുന്നത് .

എന്റെ പൊന്ന് സുരേഷ് ഗോപിയണ്ണാ അങ് ആണ് മുഖ്യ മന്ത്രിയെങ്കിൽ കേരളത്തിൽ സമാധാനം നഷ്ടപ്പെട്ട് മറ്റൊരു യു പി യായി മാറിയേനെ . ഈ സാംസ്കാരിക കേരളത്തിൽ മത സൗഹാർദ്ദം എന്നൊന്നുണ്ട് . അതില്ലാതാക്കല്ലേ . അങ്ങയുടെ ജീവിതത്തിൽ പിണറായി വിജയൻറെ കസേരയിൽ ഇരിക്കാൻ പറ്റുമോ ?

അതിന് ഇവിടുത്തെ എൽ ഡി എഫുകാരെല്ലാം മണ്മാറയണം . എന്നാലും പറ്റില്ല ഉശിരുള്ള യു ഡി എഫുകാരുണ്ട് . യു ഡി എഫും എൽ ഡി എഫും ഇല്ലാത്ത ഒരവസ്ഥ വരുകയാണെങ്കിൽ നിങ്ങളുടെ ആഗ്രഹം ഒരു പക്ഷെ സാധിച്ചേക്കാം .

ഇനി അതല്ല നിങ്ങളുടെ ഒടുങ്ങാത്ത ആഗ്രഹമാണെങ്കിൽ മമ്മൂട്ടിയുടെ നമ്പർ 1 പോലെ നിങ്ങളും ഒരു സിനിമയങ് എടുക്ക് . അതിൽ പിണറായിയെ പോലെ അഭിനയിച്ചു ആഗ്രഹം തീർക്ക് . അപ്പോൾ എങ്ങനാ നിക്കുന്നോ പോകുന്നോ ?

Leave A Reply