കൊ​ച്ചിയിൽ വ്യാജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് തട്ടിപ്പ്; അ​ഫ്ഗാ​ൻ സ്വദേശി പി​ടി​യി​ൽ

കൊ​ച്ചിയിൽ വ്യാജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് തട്ടിപ്പ്; അ​ഫ്ഗാ​ൻ സ്വദേശി പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ജോ​ലി ചെ​യ്തിരുന്ന അ​ഫ്ഗാ​ൻ പൗ​ര​ൻ പോലീസ് പിടിയിൽ . എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ൽ​ക്ക​ത്ത​യി​ൽ വ​ച്ചാ​ണ് ഈ​ദ് ഗു​ള്‍ എ​ന്ന​യാ​ളെ ആണ് അ​റ​സ്റ്റു ചെ​യ്ത​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി ഇ​യാ​ൾ ക​പ്പ​ൽ​ശാ​ല​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ആ​സാം സ്വ​ദേ​ശി എ​ന്ന പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ ഏ​താ​നും ആ​ളു​ക​ൾ ജോ​ലി ചെ​യ്യു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നു കാ​ണി​ച്ച് ഷി​പ്പ്‌​യാ​ർ​ഡി​ൽനി​ന്നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ​മെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!