വയനാട് ജില്ലയില്‍ 450 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 450 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച (20.07.21) 450 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു.

299 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.04 ആണ്. 443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71938 ആയി. 67028 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4166 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3013 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

അമ്പലവയൽ 50, മേപ്പാടി 39, കണിയാമ്പറ്റ, പൂതാടി 28 വീതം, നൂൽപ്പുഴ 23, സുൽത്താൻ ബത്തേരി 22, മീനങ്ങാടി 21, ഇടവക, മുട്ടിൽ, പടിഞ്ഞാറത്തറ 20 വീതം, മാനന്തവാടി 19, വെള്ളമുണ്ട 17, നെൻമേനി, തവിഞ്ഞാൽ 15 വീതം, കൽപ്പറ്റ 14, തരിയോട് 13, പുൽപ്പള്ളി 12, പൊഴുതന, വെങ്ങപ്പള്ളി 11 വീതം, മുള്ളൻകൊല്ലി, മൂപ്പൈനാട് 9 വീതം, തിരുനെല്ലി, തൊണ്ടർനാട് 8 വീതം, പനമരം 5, കോട്ടത്തറ, വൈത്തിരി 3 വീതം പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.
ഇതര സംസ്‌ഥാനത്തു നിന്നും വന്ന 5 തമിഴ്നാട് സ്വദേശികൾക്കും, മധ്യപ്രദേശ്‌, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുമെത്തിയ ഓരോരുത്തരും രോഗബാധിതരായി.

ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 35 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 264 പേരുമാണ് രോഗമുക്തരായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (20.07.21) പുതുതായി നിരീക്ഷണത്തിലായത് 961 പേരാണ്. 887 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14081 പേര്‍. പുതുതായി 71 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4431 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 562197 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 527561 എണ്ണത്തിന്റെ ഫലം ലഭിച്ചു. 455623 പേര്‍ നെഗറ്റീവും 71938 പേര്‍ പോസിറ്റീവുമാണ്.

Leave A Reply