വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ണ്ണ​പ്പു​റം-ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ ത​ള്ളു​ന്നു

വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ണ്ണ​പ്പു​റം-ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ ത​ള്ളു​ന്നു

വ​ണ്ണ​പ്പു​റം: വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ണ്ണ​പ്പു​റം-ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ ത​ള്ളു​ന്നു. മാലിന്യങ്ങൾ ലോറികളിലും മറ്റുമെത്തിച്ചാണ് ഇവിടെ തള്ളുന്നത്. ആ​ല​പ്പു​ഴ-മ​ധു​ര ദേ​ശീ​യപാ​ത​യു​ടെ ഭാ​ഗ​മായുള്ള സ്ഥലമാണ് വ​ണ്ണ​പ്പു​റം-ചേ​ല​ച്ചു​വ​ട് റോഡ്.

ഇ​വി​ടെ അ​റ​വുമാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ചാ​ക്കി​ൽനിറച്ചാണ് തളളുന്നത്. അജിനാൾ ദുർഗന്ധം മൂ​ലം ഇ​തു വ​ഴി സ​ഞ്ച​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.രാ​ത്രികാ​ല​ങ്ങ​ളി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യനി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് ഈ മേഖലയിൽ ജനവാസം കുറവായതിനാൽ ആണ്. ഈ പ്രദേശം ഇപ്പോൾ വൻ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുമൂലം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​വും മലിനമാകുന്നുണ്ട്.

Leave A Reply
error: Content is protected !!