അച്ഛന്‍ മകള്‍ക്ക് നല്‍കിയ സമ്മാനങ്ങൾ കണ്ടു ഞെട്ടി ആളുകൾ; വീഡിയോ വൈറൽ

അച്ഛന്‍ മകള്‍ക്ക് നല്‍കിയ സമ്മാനങ്ങൾ കണ്ടു ഞെട്ടി ആളുകൾ; വീഡിയോ വൈറൽ

ആന്ധ്രപ്രദേശിൽ ഒരു അച്ഛന്‍ മകള്‍ക്ക് നല്‍കിയ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ ചർച്ച വിഷയം. ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായിയാണ് മകള്‍ക്ക് സമ്മാനം നല്‍കിയത്. ഒരു കലവറ തന്നെ മകള്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ഇയാള്‍.

ആഷാഡ മാസത്തെ ചടങ്ങിന്റെ ഭാഗമായിട്ടാണ് ഇയാള്‍ മകള്‍ക്ക് സമ്മാനം നല്‍കിയത്. 1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാര്‍ അച്ചാര്‍, 250 കിലോ മധുരപലഹാരം, 10 ആടുകള്‍ എന്നിവയാണ് മകളെ വിവാഹം ചെയ്ത പുതുച്ചേരിയിലെ വീട്ടിലേക്ക് ഇയാള്‍ എത്തിച്ച്‌ നൽകിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

Leave A Reply