”പരാജയപ്പെട്ടവർക്കും ഇവിടെ സ്ഥാനമുണ്ട് കാരണം അവരാണ് നാളെ ചരിത്രം കുറിക്കുന്നവർ”; എസ്എസ്എൽസി തോറ്റുപോയവർക്ക് കൊടൈക്കനാലിൽ ഒരു യാത്ര.., വൈറലായി പോസ്റ്റ്

”പരാജയപ്പെട്ടവർക്കും ഇവിടെ സ്ഥാനമുണ്ട് കാരണം അവരാണ് നാളെ ചരിത്രം കുറിക്കുന്നവർ”; എസ്എസ്എൽസി തോറ്റുപോയവർക്ക് കൊടൈക്കനാലിൽ ഒരു യാത്ര.., വൈറലായി പോസ്റ്റ്

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് എസ്എസ്എൽസി പരീക്ഷഫലം വന്നത്. മികച്ച വിജയമായിരുന്നു ഇത്തവണ സംസ്ഥാനത്ത് വിദ്യാർഥികൾ നേടിയത്. പക്ഷെ എല്ലാ പരീക്ഷകളിലുമെന്ന പോലെ ഇത്തവണയും ഉണ്ടായിരിന്നു. പരാജയത്തിന്റെ സങ്കടമനുഭവിച്ച കുട്ടികൾ. പക്ഷേ റിസൽട്ട് വന്നതിന്റെ പിറ്റേദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളിൽ വൈറലായി, ”തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത്. എസ്എസ്എൽസി തോറ്റവർക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ. ഈ ഓഫർ ഈ മാസം അവസാനം വരെ” എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. പതിനഞ്ച് വർഷത്തോളമായി കൊടൈക്കനാലിൽ ​ഹാമോക്ക് ഹോംസ്റ്റേ നടത്തുന്ന കോഴിക്കോട് സ്വദേശി സുധിയായിരുന്നു ഈ കുറിപ്പിന് പിന്നിൽ. തന്റെ ഫോൺനമ്പറും സുധി കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. സുധി ചോദിക്കുന്നത് ലോകം തോറ്റവരുടെ കൂടിയല്ലേ? എന്നാണ്.

”വൈറലാകുമെന്ന് പ്രതീക്ഷിച്ചല്ല ഇത്തരമൊരു പോസ്റ്റിട്ടത്. ഇത്രയധികം റെസ്പോൺസ് ലഭിക്കുമെന്നും പ്രതീക്ഷിച്ചില്ല. രണ്ട് ദിവസം കൊണ്ട് ധാരാളം ആളുകൾ വിളിച്ചു. ‘ചേട്ടാ, ഞാൻ തോറ്റുപോയി, എപ്പോഴാ അങ്ങോട്ട് വരേണ്ടത്’ എന്ന് ചോദിച്ചാണ് ചില കുട്ടികൾ വിളിച്ചത്. കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സന്നദ്ധസംഘടനകളും ഒക്കെ വിളിച്ചു. എല്ലാവരും ആദ്യമായിട്ടാണ് ഇത്തരമൊരു പോസ്റ്റ് കാണുന്നത്.” വൈറൽ പോസ്റ്റിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സുധി പ്രതികരിക്കുകയായിരുന്നു.

Leave A Reply