കുഞ്ഞിനരികിലേയ്ക്ക് എത്തിയത് കൂറ്റന്‍ പാമ്പ്; വൈറലായി വീഡിയോ

കുഞ്ഞിനരികിലേയ്ക്ക് എത്തിയത് കൂറ്റന്‍ പാമ്പ്; വൈറലായി വീഡിയോ

വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിന്‍റെ അരികിലേയ്ക്ക് ഒരു വലിയ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാമ്പിനെ കണ്ട് അടുത്ത് നിന്ന മുത്തശ്ശന്‍ ബഹളം വച്ചതോടെ കുട്ടിയുടെ അച്ഛന്‍ ഓടിയെത്തിയതും കുഞ്ഞിനെ എടുത്ത് വീടിനുള്ളിലേയ്ക്ക് ഓടി കയറുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

വിയറ്റ്നാമിലാണ് സംഭവം നടന്നത്. വീടിന്‍റെ മുൻപിൽ നിലത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് പാമ്പ് കുട്ടിയുടെ അരികിലേയ്ക്ക് വരികയായിരുന്നു. ഇത് കണ്ട മുത്തച്ഛന്‍ ഒച്ചവച്ചതോടെ കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി. ശേഷം അച്ഛന്‍ കുട്ടിയെ എടുത്ത് അകത്തേയ്ക്ക് കൊണ്ടുപോയി വാതിലടക്കുകയും ചെയ്തു.വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Leave A Reply