ഏഴടി നാല്​ ഇഞ്ച്​ ; ചൈനീസ്​ ബാസ്​കറ്റ്​ബാൾ മത്സരത്തിൽ റെക്കോർഡ് ‘ഉയരം’ കുറിച്ച് 14 കാരി : വിഡിയോ വൈറൽ

ഏഴടി നാല്​ ഇഞ്ച്​ ; ചൈനീസ്​ ബാസ്​കറ്റ്​ബാൾ മത്സരത്തിൽ റെക്കോർഡ് ‘ഉയരം’ കുറിച്ച് 14 കാരി : വിഡിയോ വൈറൽ

ഏഴടി നാല്​ ഇഞ്ച്​ ഉയരമുള്ള 14 കാരി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു . കിഴക്കൻ ചൈനയിലെ ഷാൻഡോങ്​ പ്രവിശ്യയിലെ ഷാങ്​ സിയു ആണ് പുതിയ ‘ഉയരം’ കുറിക്കുന്നത് . ഷാങ്ങിന്‍റെ ബാസ്​കറ്റ്​ബാൾ കളിയാണ്​ സമൂഹമാധ്യമങ്ങളിൽ വൈറൽ.

14 വയസായ മറ്റു കൂട്ടുകാർക്കൊപ്പമുള്ള ബാസ്​കറ്റ്​ ബാൾ മത്സരത്തിൽ ഷാങ്ങിന്‍റെ ടീം സ്​കോർ ചെയ്യുന്നത്​ 42 പോയന്‍റാണ്​. ​ ഉയരമാണ് ഷാങ്ങിന്റെ വിജയത്തിന് പിന്നിൽ .

ചൈനയിലെ അണ്ടർ 15 ദേശീയ ബാസ്​കറ്റ്​ ബാൾ മത്സരത്തിന്റ്റെതാണ്​ വിഡിയോ. ഒരു പോയന്‍റ്​ പോലും നഷ്​ടപ്പെടുത്താതെ എല്ലാ തവണയും ബാൾ കൃത്യമായി ഷാങ്​ കൂടയിലെത്തിക്കും . ഇതിൽ എതിർ ടീം വലയുടെ അടുത്തെത്തിക്കുമ്പോൾ ഷാങ്​ അവരെ നിരാശരാക്കി പന്ത്​ എതിർ കോർട്ടിലെത്തിക്കുന്നതും വിഡിയോയിൽ കാണാം.

അഞ്ചടി രണ്ടിഞ്ച്​ ആയിരുന്നു ഒന്നാം ക്‌ളാസിലെ ഷാങ്ങിന്‍റെ പൊക്കം. ആറാംക്ലാസിലെത്തിയ​പ്പോ ൾ ആറടി ഒമ്പത്​ ഇഞ്ചും. .

Leave A Reply