ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുഭവക്കുറിപ്പെഴുത്ത് മത്സരത്തിന് അപേക്ഷിക്കാം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുഭവക്കുറിപ്പെഴുത്ത് മത്സരത്തിന് അപേക്ഷിക്കാം

വയനാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റേയും, ആരോഗ്യകേരളം വയനാടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി അതിജീവനം എന്ന പേരില്‍ അനുഭവക്കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ അനുഭവത്തെ കുറിച്ചാണ് കുറിപ്പ് എഴുതേണ്ടത്.

120 വാക്കില്‍ കവിയാത്ത സൃഷ്ടികള്‍ മൊബൈലില്‍ ടൈപ്പ് ചെയ്‌തോ, എഴുത്ത് രചനയായോ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ wayanaddlc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.

സൃഷ്ടികള്‍ അയക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ തസ്തിക, ജോലി ചെയ്യുന്ന സ്ഥലം ഫോണ്‍ നമ്പര്‍ എന്നിവ കുറിപ്പിനോടൊപ്പം ചേര്‍ക്കണം. സൃഷ്ടികള്‍ ജൂലൈ 5ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590577208 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave A Reply
error: Content is protected !!