മാവേലിക്കരയിൽ നിൽപ്പു സമരം നടത്തി

മാവേലിക്കരയിൽ നിൽപ്പു സമരം നടത്തി

ആലപ്പുഴ: ഇന്ധന, നിര്‍മ്മാണ സാമഗ്രി വിലവര്‍ദ്ധന തടയുക, നിര്‍മ്മാണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കര നഗരസഭ ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം നടത്തി.

താലൂക്ക് വൈസ് പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രഷറര്‍ എന്‍.കെ.വിശാഖ് അദ്ധ്യക്ഷനായി. എസ്.സുനില്‍കുമാര്‍, കെ.എസ്. അമ്പിളി, കെ. രവി, വി.എസ്. രഞ്ജിത്ത് എന്നിവര്‍ സമരത്തിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!