വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പറവൂർ സ്വദേശിക്കെതിരെ പരാതി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പറവൂർ സ്വദേശിക്കെതിരെ പരാതി

എറണാകുളം: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന പറവൂർ സ്വദേശിക്കെതിരെ പരാതി.

എറണാകുളം പറവൂർ സ്വദേശിയായ സെജോ സേവിയറിനെതിരെയാണ് കബളിപ്പിക്കപ്പെട്ട യുവാക്കൾ പരാതി നൽകിയത്. വിദേശത്ത് കഴിയുന്ന സെജോയെ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ പൊലീസിൽ പരാതി നൽകി.

യുവാക്കൾ തിരികെ നാട്ടിൽ എത്തിയ ശേഷം തങ്ങളുടെ പണം ആവശ്യപ്പെട്ട് സെജോയോ സമീപിച്ചെങ്കിലും നൽകാൻ തയ്യാറായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സെജോയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഉൾപ്പെടെ പണം യുവാക്കൾ പണം നൽകിയിരുന്നു.  സെജോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave A Reply
error: Content is protected !!