സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍

സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍

ഹരിയാനയിൽ സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. എ.സി വിലയില്‍ 59 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ് ഊര്‍ജ മന്ത്രി രഞ്ജിത് സിങ് ചൗട്ടാല ബുധനാഴ്ച തുടക്കമിട്ട പദ്ധതി.

1.05 ലക്ഷം എ.സികളാണ് പദ്ധതിപ്രകാരം വിതരണം ചെയ്യുക. ആഗസ്റ്റ് 24 വരെ ഇതിനായി അപേക്ഷ നല്‍കാം. ഡെക്കാന്‍, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ് എന്നീ എ.സി നിര്‍മാതാക്കളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.വൈദ്യുതി ലാഭിക്കുന്ന 1.5 ടണ്‍ എ.സികളാണ് നിര്‍മാതാക്കള്‍ ലഭ്യമാക്കുക. നിലവിലെ എ.സികള്‍ മാറ്റിവാങ്ങാനും പദ്ധതി വഴി സാധിക്കും.

Leave A Reply
error: Content is protected !!