തപ്സി പന്നുവിനെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്

തപ്സി പന്നുവിനെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്

ബോളിവുഡ് താരങ്ങളായ നടി തപ്സി പന്നുവും, കങ്കണ റണാവത്തും തമ്മിലുള്ള വാക്പോര് തുടരുകയാണ്. തപ്‌സിയെ രൂക്ഷമായി വിവർശിച്ച് കങ്കണ രംഗത്ത് വന്നിരിക്കുകയാണ്.

“ഒരു കാലത്ത് ഞാൻ വേണ്ടെന്ന് വച്ച വേഷങ്ങൾക്ക് വേണ്ടി താപ്സി നിർമാതാക്കളുടെ അടുത്ത് കെഞ്ചുമായിരുന്നു. ഇന്ന് ഞാൻ അപ്രസക്തയാണെന്ന് പറയുന്നു. ആളുകളും അവരുടെ വിചിത്രസ്വഭാവവും. നിങ്ങളുടെ സിനിമ എന്റെ പേരില്ലാതെ പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കൂ. എന്റെ പേരോ, സ്റ്റൈലോ ഉപയോഗിച്ച് ബി ഗ്രേഡ് നടിമാർ അഭിമുഖങ്ങൾ വൈറലാക്കുന്നതിലോ സിനിമ വിൽക്കുന്നതിലോ എനിക്ക് എതിർപ്പില്ല. അവർ ഇൻഡസ്ട്രിയിൽ വളരുവാനായി പല കാര്യങ്ങളും ചെയ്യും. ഞാൻ ഇവർക്കൊക്കെ പ്രചോദനമാണ്. ശ്രീദേവി, വഹീദ റഹ്മാൻ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാൽ എന്റെ വളർച്ചയിൽ അവരെ ഞാൻ മോശക്കാരാക്കി ചിത്രീകരിച്ചിട്ടില്ല”കങ്കണ വ്യക്തമാക്കി. ട്വിറ്ററിൽ കങ്കണയുടെ അഭാവം താൻ അറിയുന്നില്ലെന്നും, തന്റെ ജീവിതത്തിൽ അവർ അപ്രസക്തയാണെന്നുമുള്ള തപ്സിയുടെ അഭിപ്രായമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

Leave A Reply
error: Content is protected !!