ആശ പ്രവർത്തകർക്ക് സുരക്ഷ ഉപകരണങ്ങൾ കൈമാറി

ആശ പ്രവർത്തകർക്ക് സുരക്ഷ ഉപകരണങ്ങൾ കൈമാറി

ആലപ്പുഴ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് ആശ പ്രവര്ത്തകര്ക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങള് കൈമാറി. വിതരണത്തിൻറെ ബ്ലോക്ക്
ഡിവിഷന്തല ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മേരി ടെൽഷ്യ നിർവഹിച്ചു.
ഡിവിഷനിലെ മുഴുവന് ആശാ പ്രവര്ത്തകര്ക്കും പി.പി.ഇ. കിറ്റ്, പള്സ് ഓക്സീ മീറ്റര്, ഫെയ്സ് ഷീല്ഡ്, സാനിറ്റൈസര്, മാസ്ക്, ഗ്ലൗസ് എന്നിവയാണ് നൽകിയത്.
കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വത്സല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പ്രദീഷ് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശലത, ആശ പ്രവർത്തക സീമോൾ ജോസി, പള്ളിത്തോട് പി. എച്ച്. സിയിലെ ഡോ. രമ്യ ജോൺ എന്നിവർ പങ്കെടുത്തു.
Leave A Reply
error: Content is protected !!