കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളത്ത് തുടക്കമായി

കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളത്ത് തുടക്കമായി

ആലപ്പുഴ: കേരളത്തിന്റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കമായി.
പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.യു. പ്രതിഭ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെജീന ജേക്കബ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായി.
Leave A Reply
error: Content is protected !!