ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക ഏര്‍പ്പെടുത്താനിരുന്ന താല്‍ക്കാലിക പ്രവേശന വിലക്ക് പിന്‍വലിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക ഏര്‍പ്പെടുത്താനിരുന്ന താല്‍ക്കാലിക പ്രവേശന വിലക്ക് പിന്‍വലിച്ചു

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശ്രീലങ്ക ഏർപ്പെടുത്താനിരുന്ന യാത്രാ വിലക്ക് നീക്കി.ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നായിരുന്നു ഇന്നലെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായി ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

പ്രവേശന വിലക്ക് പിന്‍വലിച്ചതായും എന്നാല്‍ നിബന്ധനകളോട് കൂടി മാത്രമേ യാത്ര അനുവദിക്കൂവെന്നുമാണ് പുതിയ അറിയിപ്പ്. പുറപ്പെടുന്നതിന് മുമ്പുള്ള 96 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് പ്രധാന നിബന്ധന.

Leave A Reply
error: Content is protected !!