ഓൺലൈൻ പഠന സഹായമൊരുക്കി പോലീസ് സഹകരണ സംഘം

ഓൺലൈൻ പഠന സഹായമൊരുക്കി പോലീസ് സഹകരണ സംഘം

ഇടുക്കി: ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ ആദിവാസി / പിന്നോക്ക മേഖലയിലെ കുട്ടികള്‍ക്ക് വേണ്ടി, തിരഞ്ഞെടുത്ത അൻപതോളം കുട്ടികള്‍ക്ക് ജില്ലാ പൊലീസ് സഹകരണ സംഘം മൊബൈല്‍ ഫോണുകള്‍ നല്‍കി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു.

അപകടത്തില്‍ മരിച്ച ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബിനേഷിന് പൊലീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ സൗജന്യ അപകട ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി ബന്ധുകള്‍ക്ക് കൈമാറി. സംഘം വൈസ് പ്രസിഡന്റ് കെ.എസ്. ഔസേഫ്, ഉടുമ്പഞ്ചോല സി.ഐ എ. ഷൈന്‍കുമാര്‍, ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply
error: Content is protected !!