സൗദിയിൽ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി

സൗദിയിൽ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി

സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 1,486 പേർക്കാണ്  പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 1,055 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 15 പേർ മരിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,87,592 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,67,633 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,819 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!