രാജീവ്ഗാന്ധി ഖേൽരത്ന – മിതാലിരാജും, അശ്വിനും ശുപാർശ പട്ടികയിൽ

രാജീവ്ഗാന്ധി ഖേൽരത്ന – മിതാലിരാജും, അശ്വിനും ശുപാർശ പട്ടികയിൽ

രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജിനെയും, ഇന്ത്യൻ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയും ശുപാർശ ചെയ്തു. ബി.സി.സി.ഐയുടേതാണ് ശുപാർശ. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ പാനലിനാണ് ബി.സി.സി.ഐ ശുപാര്‍ശ നല്‍കിയത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽ രത്‌ന. 1999ല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച 38 വയസുകാരിയായ മിതാലി രാജ് വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്‌ത താരമാണ്.7170 റണ്‍സാണ് മിതാലി നേടിയത്.

അര്‍ജുന അവാര്‍ഡ് ജേതാവായ ആര്‍. അശ്വിന്‍ ഇന്ത്യയ്‌ക്ക് വേണ്ടി 79 ടെസ്‌റ്റുകളില്‍ നിന്ന് 413 വിക്കറ്റുകള്‍ വീഴ്‌ത്തിയ ബൗളറാണ്. ഏകദിനത്തിലും ടി20യിലും 150ഉം 52ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതിനൊപ്പം അര്‍ജുന അവാര്‍ഡിനായി ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെയും പേസ് ബൗള‌ര്‍ ജസ്‌പ്രീത് ബുമ്രയുടെയും പേരുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.

Leave A Reply
error: Content is protected !!