സ്വീഡനെ അട്ടിമറിച്ചു, ഉക്രൈൻ ക്വാർട്ടറിൽ

സ്വീഡനെ അട്ടിമറിച്ചു, ഉക്രൈൻ ക്വാർട്ടറിൽ

സ്വീഡനെ അട്ടിമറിച്ച്‌ ഉക്രൈന്‍ യൂറോകപ്പ് ക്വാര്‍ട്ടറിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചതിനെത്തുടര്‍ന്നാണ് മത്സരം നീണ്ടത്. 99-ാം മിനിട്ടില്‍ സ്വീഡന്റെ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയേല്‍സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് തിരിച്ചടിയായി. ഉക്രൈന്‍ താരം ബെസെഡിനെതിരായ കടുത്ത ഫൗളിനായിരുന്നു ചുവപ്പുകാര്‍ഡ്. ആദ്യം മഞ്ഞക്കാര്‍ഡുയര്‍ത്തിയ റഫറി വാര്‍ പരിശോധിച്ച ശേഷം മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.

ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീക്കാന്‍ സ്വീഡന്‍ ശ്രമിച്ചെങ്കിലും ഉക്രൈന്‍ ഇംഗ്ളണ്ടിനെതിരായ ക്വാര്‍ട്ടറിന് യോഗ്യത നേടുകയായിരുന്നു. ആർട്ടെം ഡോവ്ബിക്ക് നേടിയ ഉജ്ജ്വല ഗോളാണ് ഉക്രൈന് തുണയായത്.

Leave A Reply
error: Content is protected !!