യൂറോകപ്പ് – പടിയിറങ്ങി ജർമ്മനി

യൂറോകപ്പ് – പടിയിറങ്ങി ജർമ്മനി

ജര്‍മ്മനി യൂറോ കപ്പിന്റെ പടിയിറങ്ങി. സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ജര്‍മ്മനിയെ തകര്‍ത്തത്. 74-ാം മിനിട്ടു വരെ ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റഹീം സ്‌റ്റെര്‍ലിംഗും നായകന്‍ ഹാരി കേനുമാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇതാദ്യമായാണ് ജര്‍മ്മനി ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുന്നത്. ജര്‍മ്മനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ജയിക്കാനാകാതിരുന്ന ഇംഗ്ലണ്ട് എട്ടാം മത്സരത്തില്‍ ജയം തീര്‍ക്കുകയായിരുന്നു.

1996 യൂറോകപ്പിന്റെ സെമിയില്‍ വെംബ്ലിയില്‍ വച്ചാണ് ജര്‍മ്മനി ഇംഗ്ളണ്ടിനെ കീഴടക്കിയിരുന്നത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും ഇംഗ്ളണ്ടിനെ നോക്കൗട്ടില്‍ തോല്‍പ്പിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമെന്ന സവിശേഷതയും ഇംഗ്ലണ്ടിനാണ്.

Leave A Reply
error: Content is protected !!