കാവ്യയെ കുറിച്ചും ദിലീപിനെ കുറിച്ചും നടി സനുഷ

കാവ്യയെ കുറിച്ചും ദിലീപിനെ കുറിച്ചും നടി സനുഷ

ശ്രദ്ധേയമായി കാവ്യയെ കുറിച്ചും ദിലീപിനെ കുറിച്ചും നടി സനുഷ പറഞ്ഞ വാക്കുകൾ . കാവ്യയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചായിരുന്നു സനുഷയുടെ കുറിപ്പ്.

‘പെരുമഴക്കാലം സിനിമ കഴിഞ്ഞ ഉടനെ എടുത്ത ചിത്രമാണിത്. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ അവര്‍ എന്റെ അമ്മയുടെ നാട്ടുകാരിയാണ്, നീലേശ്വരം. ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ചേച്ചി. ഒരു സഹോദരിയെ പോലെയെ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ.’

‘ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും മനസ്സില്‍ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒന്നാണത്. എല്ലായ്‌പ്പോഴും വിനയാന്വിതയായിരിക്കുകയും, നിങ്ങളുടേതായ രീതിയില്‍ കഴിവുകളുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.’-സനുഷ കുറിക്കുന്നു.

നടന്‍ ദിലീപിനൊപ്പം ബാലതാരമായും നായികയായും അഭിനയിച്ചതിനെക്കുറിച്ചും നടി പറഞ്ഞിരുന്നു. ദിലീപ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച്, പിന്നീട് മിസ്റ്റര്‍ മരുമകന്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയാകാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നായിരുന്നു സനുഷ പറഞ്ഞത്.

‘വാര്‍ ആന്‍ഡ് ലവ്, പറക്കും തളിക, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായും മിസ്റ്റര്‍ മരുമകനില്‍ ദിലീപേട്ടന്റെ നായികയായും അഭിനയിച്ചത് എന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. ദിലീപേട്ടനെ കുറിച്ച് നിങ്ങള്‍ എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ്. ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു. നിരവധി ആളുകള്‍ക്കായി നിങ്ങള്‍ ചെയ്ത എല്ലാ നല്ല പ്രവൃത്തികളും, നിങ്ങള്‍ ചെയ്ത നല്ല സിനിമകളും ഓര്‍മിക്കുന്നു. നിങ്ങള്‍ ഞങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും മറ്റെല്ലാ വികാരങ്ങളെയും ആസ്വദിക്കാനും ഇടയാക്കി, നിങ്ങളെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, നന്ദിയുണ്ട്.’-സനുഷ പറഞ്ഞു.

Leave A Reply
error: Content is protected !!