“ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തില്‍”-വി. മുരളീധരൻ

“ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തില്‍”-വി. മുരളീധരൻ

തിരുവനന്തപുരം: ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

യു.പിയിലെയും ലക്ഷദ്വീപിലെയും ഗുജറാത്തിലെയും കാശ്‌മീരിലെയും പ്രശ്‌നങ്ങളില്‍ ആത്മരോഷം കൊള‌ളുന്നവര്‍ കേരളത്തില്‍ നിയമവാഴ്‌ചയിലെ തക‌ര്‍ച്ചയെക്കുറിച്ച്‌ മിണ്ടാത്തതെന്താണെന്ന് മുരളീധരന്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂ‌ര്‍ണരൂപം ചുവടെ:

‘പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍’ എന്ന് ആഗ്രഹിച്ച കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോ..?
അതോ ഡിവൈഎഫ്‌ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്‌ക്കളങ്കര്‍…..?
ഡിവൈഎഫ്‌ഐ ഉള്ളതുകൊണ്ട് കേരളത്തിന് ‘സാംസ്‌ക്കാരികമായും സാമ്ബത്തികമായും’ ഉണ്ടാവുന്ന ഉന്നമനത്തില്‍ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ….?
പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷന്‍ ഇടപാടുകളുടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച്‌ താരരാജാക്കന്‍മാര്‍ മൗനം പുലര്‍ത്തുന്നതെന്ത് .? ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷന്‍ ഇടപാടുകളില്‍ ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്നതില്‍ കലാപ്രേമികള്‍ അഭിമാനിക്കുന്നുണ്ടോ..?
ബലാല്‍സംഗക്കേസുകളുടെ എണ്ണത്തില്‍ ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ തുലോം മുകളിലാണ് ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്ന് കണക്കുകള്‍ പറയുന്നല്ലോ….?
ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച്‌ ആത്മരോഷം കൊള്ളുന്നവര്‍ കേരളത്തിലെ നിയമവാഴ്ചയുടെ സമ്ബൂര്‍ണ്ണ തകര്‍ച്ചയെക്കുറിച്ച്‌ മിണ്ടാത്തതെന്ത് …….?
രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവര്‍ക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവര്‍ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് …..?
കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താന്‍പോരിമയും മൂലം പൊലിഞ്ഞ പെണ്‍കുട്ടികളെയോര്‍ത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് …?
രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികള്‍ മുഖം തിരിയ്ക്കുന്നതെന്ത് ….?
ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തില്‍..
നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ..

Leave A Reply
error: Content is protected !!