വർഷങ്ങൾക്ക് ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ഡിലീറ്റഡ് സീൻ പുറത്ത്

വർഷങ്ങൾക്ക് ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ഡിലീറ്റഡ് സീൻ പുറത്ത്

ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമ ഇറങ്ങി നാല് വർഷം കഴിയുമ്പോഴാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള രംഗം റിലീസ് ചെയ്തിരിക്കുന്നത്.

മോഷണക്കേസിൽ പിടികൂടിയ ഫഹദിന്റെ കഥാപാത്രത്തെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും മറ്റും വിഡിയോയിൽ കാണാൻ കഴിയും .ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രം 2017ലാണ് റിലീസിനെത്തുന്നത്.

സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിമിഷ സജയൻ നായികയായ സിനിമയിൽ അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

Leave A Reply
error: Content is protected !!