മിണ്ടാപ്രാണിക്കു നേരെ വീണ്ടും കൊടുംക്രൂരത; തിരുവനന്തപുരത്ത് നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു

മിണ്ടാപ്രാണിക്കു നേരെ വീണ്ടും കൊടുംക്രൂരത; തിരുവനന്തപുരത്ത് നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു

തിരുവനന്തപുരം: മിണ്ടാപ്രാണിക്കു നേരെ വീണ്ടും കൊടുംക്രൂരത. വളർത്തു നായയെ മൂന്നു പേർ ചേർന്ന് ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം.

വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രുസ്തുരാജിന്റെ ഉടമസ്ഥതയിലുള്ള ബ്രൂണോ എന്ന് വിളിപ്പേരുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് തല്ലിക്കൊന്നത്. നായയെ ചൂണ്ടക്കൊളുത്തില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരായ മൂന്ന് പേരാണ് നായയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

എന്നാല്‍ ഒരു തോണിയുടെ അടിയില്‍ വിശ്രമിച്ചിരുന്ന നായയെ ക്രൂരമായി ഇവര്‍ തല്ലി കൊല്ലുകയായിരുന്നു.  എന്നും കടപ്പുറത്തു പോകുമായിരുന്ന ബ്രൂണോ പതിവുപോലെ പോയതാണെന്നും ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണെന്നും ഉടമ പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് അക്രമി സംഘം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ക്രിസ്തുരാജ് പറഞ്ഞു.

സംഭവത്തില്‍ ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് പ്രതികളെ സ്‌റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ അവര്‍ സ്‌റ്റേഷനില്‍ ഹാജരായില്ലെന്നും ക്രിസ്തുരാജ് പറയുന്നു. സംഭവത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.

Leave A Reply
error: Content is protected !!