ടാറ്റ മോട്ടോഴ്‌സിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 15 ഹൈഡ്രജൻ ഇന്ധന ബസുകളുടെ ഓർഡർ

ടാറ്റ മോട്ടോഴ്‌സിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 15 ഹൈഡ്രജൻ ഇന്ധന ബസുകളുടെ ഓർഡർ

ഇന്ത്യയിലെ വാണിജ്യ വാഹന രംഗത്തെ അതികായരും പ്രമുഖ ബസ് നിർമാതാക്കളുമായ ടാറ്റ മോട്ടോഴ്‌സിന്  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (ഐ.ഒ.സി.എൽ) നിന്ന് 15 ഹൈഡ്രജൻ അധിഷ്ഠിത പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രെൻ  (പി.ഇ.എം) ഇന്ധന സെൽ ബസുകളുടെ ടെണ്ടർ ലഭിച്ചു. പി‌.ഇ‌.എം ഇന്ധന സെൽ‌ ബസുകൾ‌ വിതരണം ചെയ്യുന്നതിനായി ഐ‌.ഒ‌.സി‌.എൽ 2020 ഡിസംബറിൽ‌ ടെണ്ടർ വിളിച്ചിരുന്നു. വിശദമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം  ടാറ്റാ മോട്ടോഴ്‌സിനെ തെരഞ്ഞെടുക്കുകയായിരുന്നു. ധാരണാപത്രം ഒപ്പുവെയ്ക്കുന്ന  തീയതി മുതൽ 144 ആഴ്ചയ്ക്കുള്ളിൽ 15 ബസുകളും വിതരണം ചെയ്യും.

ഐ.ഒ.സി.എൽ ഗവേഷണ, വികസന കേന്ദ്രത്തിനായി ബസുകൾ നൽകുന്നതിന് പുറമെ വാണിജ്യ വാഹനങ്ങളിൽ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ മനസിലാക്കാനുള്ള പഠന, ഗവേഷണ കാര്യങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് സഹകരിക്കും. ഡൽഹിയിലെ പൊതു ഗതാഗത സാഹചര്യങ്ങളിൽ ഈ ബസുകൾപരിപാലിക്കുകയും നിരത്തിലിറക്കി സംയുക്ത പരിശോധനകളും പഠനങ്ങളും നടത്തുകയും ചെയ്യും. ഐ‌.ഒ‌.സി‌.എൽ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹൈഡ്രജൻ വാതകമായിരിക്കും ബസുകളിൽ ഉപയോഗിക്കുക.

ഗതാഗതം ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾക്കായി ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് ഇന്ത്യൻ ഓയിൽ തുടക്കമിട്ടതായി ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം.വൈദ്യ പറഞ്ഞു. ഹൈഡ്രജൻ വാതകവും ഫ്യുവൽ സെൽ സാങ്കേതിക വിദ്യയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരും ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളും കൈകോർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം ഇന്ത്യൻ ഓയിലിന്റെ മറ്റ് പ്രധാന പരിപാടികളുടെ ചവിട്ടുപടിയാണ്‌.

Leave A Reply
error: Content is protected !!