വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

ആലപ്പുഴ : വീട്ടിൽ അതിക്രമിച്ച് കടന്ന അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ. കാഞ്ഞിരംചിറ മുല്ലച്ചുവട്ടിൽവീട്ടിൽ റഷീദ് (45) ആണ് അറസ്റ്റിലായത്. ഇയാൾ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതുകണ്ട് വീട്ടമ്മ ഇടപെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിനുപിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി .

മൺവെട്ടികൊണ്ടുള്ള ആക്രമണത്തിൽ വീട്ടമ്മയുടെ കൈക്കു ഗുരുതര പരിക്കേറ്റു. രക്ഷിക്കാനെത്തിയ വീട്ടമ്മയുടെ ഭർത്താവിനും സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആലപ്പുഴ നോർത്ത് എസ്.എച്ച്.ഒ. ബി. ഷെഫീഖിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!