മെഡിക്കൽ വിദ്യാർഥി ക്യാംപസിലെ റോഡിൽ മരിച്ച നിലയിൽ

മെഡിക്കൽ വിദ്യാർഥി ക്യാംപസിലെ റോഡിൽ മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ വിദ്യാർഥിയെ ക്യാംപസിലെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പിൽ സുനിൽ കുമാറിന്റെ മകൻ എം.എസ്. ശരത്തിനെ (22) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് മൂന്നേകാലോടെ ക്യാംപസിനകത്തു കൂടെ നടന്നു പോകുന്ന രണ്ടു പേരാണ് ശരത് റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ ഇവർ എടുത്തു അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ തുടങ്ങിയവർ ഉടനെ അത്യാഹിത വിഭാഗത്തിലെത്തി. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

Leave A Reply
error: Content is protected !!