കോവിഡ് പ്രതിരോധത്തിലെ വീഴ്‌ച ; ഉദ്യോഗസ്ഥരെ പുറത്താക്കി കിം

കോവിഡ് പ്രതിരോധത്തിലെ വീഴ്‌ച ; ഉദ്യോഗസ്ഥരെ പുറത്താക്കി കിം

സോള്‍: കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ‘വലിയൊരു പ്രതിസന്ധി’യിലേക്ക് തള്ളിവിട്ടതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് കൊറിയൻ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു .

അതെ സമയം ആരെയൊക്കെയാണ് പുറത്താക്കിയതെന്നതും എത്ര ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയതെന്നതും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അധികാരമേറിയ ഉത്തരകൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് കിം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കോവിഡ് 19 മഹാമാരി ഉത്തര കൊറിയയെ തീവ്രമായി ബാധിച്ചതായാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് നിലനില്‍ക്കുന്ന വളരെ ദുര്‍ബലമായ ആരോഗ്യ-ചികിത്സാ സംവിധാനം ഉയര്‍ന്ന തോതിലുള്ള രോഗികളെ ചികിത്സിക്കുന്നതില്‍ പരാജയപ്പെട്ടതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം കോവിഡ് പരിശോധനാ സംവിധാനങ്ങളും ഉത്തര കൊറിയയില്‍ ക്ഷയിച്ച മട്ടാണ് .

അതെ സമയം നിലവില്‍ രാജ്യത്ത് കോവിഡ് 19 എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും മരണങ്ങള്‍ എത്രയെന്നും സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ അതിശക്തമായ നടപടികളാണ് ഉത്തര കൊറിയ കൈക്കൊള്ളുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 2020 ജനുവരി മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയതിന് രണ്ടു പേര്‍ക്ക് കിം ഭരണകൂടം വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിന് പുറമെ കോവിഡ് നിയന്ത്രണം ലംഘിച്ച് ചൈനയില്‍നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിനാന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും കിം സർക്കാർ കൊലപ്പെടുത്തിയിരുന്നു .

Leave A Reply
error: Content is protected !!