സ്വർണ്ണക്കടത്ത് കേസ്; പ്രതി ശിഹാബ് കുഴൽപണവുമായി ബന്ധപ്പെട്ട കേസിലും ഉള്ളതായി ആരോപണം

സ്വർണ്ണക്കടത്ത് കേസ്; പ്രതി ശിഹാബ് കുഴൽപണവുമായി ബന്ധപ്പെട്ട കേസിലും ഉള്ളതായി ആരോപണം

തൃശൂർ: രാമനാട്ടുകര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബ് കുഴൽപണവുമായി ബന്ധപ്പെട്ട പല കേസുകളിൽ ആരോപണവിധേയൻ എന്ന് റിപ്പോർട്ടുകൾ. ഹവാല കൊള്ളസംഘത്തലവൻ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലെ ആസൂത്രണത്തിൽ ശിഹാബും പങ്കാളിയായിരുന്നുവെന്നു ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു.

ശിഹാബിനെ ഏഴാം പ്രതിയാക്കി മണ്ണുത്തി പൊലീസ് കേസ് എടുക്കുകയും ചെയ്ത‍ിരുന്നു. കോയമ്പത്തൂരിൽ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യോഗേഷ് എന്ന ശ്രീധരന്റെ കൂട്ടാളിയുടെ വീടു കത്തിച്ച കേസിലും ശിഹാബ് പ്രതിയാണ്.

Leave A Reply
error: Content is protected !!