പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം ; സർക്കാരിന്റെ ഹർജിയിൽ എതിര്‍കക്ഷിക്ക് സുപ്രീംകോടതി നോട്ടീസ്

പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം ; സർക്കാരിന്റെ ഹർജിയിൽ എതിര്‍കക്ഷിക്ക് സുപ്രീംകോടതി നോട്ടീസ്

ഡൽഹി : പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിൽ നോട്ടീസയച്ച് സുപ്രീംകോടതി . കേസിലെ എതിര്‍കക്ഷിക്കാണ് കോടതി നോട്ടീസ് അയച്ചത്.

ജനുവരി 8, 9 തിയതികളിൽ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് പൊതുഭരണ വകുപ്പ് അവധിയോടെ ശമ്പളം നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നയപരമായ തീരുമാനത്തിൽ ഇടപെടരുതെന്നാണ് സര്‍ക്കാര്‍ വാദമുയർത്തിയത് .

Leave A Reply
error: Content is protected !!