‘50000 രൂപ നഷ്ടപരിഹാരം വാങ്ങുക ​; പ്രതിയെ ചെരിപ്പ്​ കൊണ്ട്​ അടിക്കുക’; പീഡനത്തിന് ഇരയായ 13 കാരിയോട്​ യു.പി പഞ്ചായത്ത്​

‘50000 രൂപ നഷ്ടപരിഹാരം വാങ്ങുക ​; പ്രതിയെ ചെരിപ്പ്​ കൊണ്ട്​ അടിക്കുക’; പീഡനത്തിന് ഇരയായ 13 കാരിയോട്​ യു.പി പഞ്ചായത്ത്​

ലഖ്​നൗ: ​​ബലാത്സംഗത്തിനിരയായ ​13 കാരിയോട് നീതി നിർവഹണത്തിന് വിചിത്ര നിർദേശവുമായി ഉത്തർപ്രദേശിലെ പഞ്ചായത്ത്​ അധികൃതർ​. പീഡനക്കേസിൽ പ്രതിയിൽ നിന്നും 50000 രൂപ നഷ്​ടപരിഹാരമായി വാങ്ങുകയും ചെരിപ്പുകൊണ്ട്​ അഞ്ചുതവണ അടിക്കുകയും ചെയ്യുവാനാണ്​ പഞ്ചായത്ത്​ അധികൃതർ ആവശ്യപ്പെട്ടത്​.

എന്നാൽ ഇരയുടെ കുടുംബം പഞ്ചായത്തിന്റെ ഉത്തരവ്​ അനുസരിച്ചില്ല. പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മഹാരഞ്ച്​ഗഞ്ച്​ ജില്ലയി​ലെ ഖോത്തിബാർ പൊലീസ്​ സ്​റ്റേഷൻ പരിതിയിലാണ്​ സംഭവമെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്​തു.

13 വയസ്സായ പെൺകുട്ടി ജൂൺ 23ന്​ പാടത്തേക്ക്​ പച്ചക്കറി എടുക്കാൻ പോയ സമയത്താണ്​ ഗ്രാമത്തിലുള്ള യുവാവ്​ ബലാത്സംഗത്തിരയാക്കിയത്​. പെൺകുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു .തുടർന്ന് ​ പ്രതിയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി.

തുടർന്ന്​ പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോഴാണ്​ വിചിത്ര നിർദേശം നൽകിയത്​. ഇതിന് പിന്നാലെ പൊലീസ്​ സ്​റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പോക്​സോ ആക്​ട്​ പ്രകാരം കേസ്​ രജിസ്​റ്റർ​ ചെയ്​തിട്ടുണ്ട്​. വൈദ്യപരിശോധന ഫലം വന്ന ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ് വ്യക്തമാക്കി .

Leave A Reply
error: Content is protected !!