റൊമാൻസ് ചെയ്യാൻ ആരും ഇതുവരെ വിളിച്ചിട്ടില്ല – രമേഷ് പിഷാരടി

റൊമാൻസ് ചെയ്യാൻ ആരും ഇതുവരെ വിളിച്ചിട്ടില്ല – രമേഷ് പിഷാരടി

അഭിനയവും, സംവിധാനവും ഒരുപോലെ മലയാളസിനിമയിൽ കൊണ്ടുനടക്കുന്ന നടനാണ് രമേഷ് പിഷാരടി. സ്റ്റേജ് ഷോകളിലും പിഷാരടി സജീവമാണ്. മലയാളം സിനിമയിൽ താൻ നായകനായി അഭിനയിച്ച താഹ സംവിധാനം ചെയ്ത കപ്പൽ മുതലാളിയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു ചാനൽ പ്രോഗ്രാമിനിടയിൽ പങ്കുവെച്ച അനുഭവം ഇതാണ്

“സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല. നീ എന്റെ സിനിമയില്‍ പ്രണയിച്ചോളൂ എന്ന് പറഞ്ഞു ആരും വിളിച്ചിട്ടില്ല. ആക്ഷന്റെ കാര്യം പറഞ്ഞാല്‍ അതിലും രസമാണ്. ഞാന്‍ ആകെ ചെയ്ത ഒരേയൊരു ആക്ഷന്‍ കപ്പല്‍ മുതലാളി എന്ന സിനിമയിലേതാണ്. അതാണേല്‍ കൈവിട്ടു പോയ സീനാണ്. സിനിമയുടെ അവസാന ഭാഗത്ത് ഞാന്‍ നീന്തി നീന്തി ഒരു ഹൗസ് ബോട്ടില്‍ പിടിച്ചു കയറണം. എനിക്കാണേല്‍ നീന്തലും വലിയ വശമില്ല. ഞാന്‍ ആ സീന്‍ ചെയ്തപ്പോള്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത വിധം മോശമായിരുന്നു. കുരങ്ങന്മാരൊക്കെ മരത്തില്‍ വലിഞ്ഞു പിടിച്ചു കയറുന്ന പോലെയൊക്കെ തോന്നും”

Leave A Reply
error: Content is protected !!