മതപരിവർത്തന നിയമ പ്രകാരം യുവാവിനെ​ തടവിലാക്കി ; ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് കുറ്റസമ്മതംനടത്തി ​യുവതി

മതപരിവർത്തന നിയമ പ്രകാരം യുവാവിനെ​ തടവിലാക്കി ; ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് കുറ്റസമ്മതംനടത്തി ​യുവതി

ലഖ്​നോ: മതപരിവർത്തന നിരോധന നിയമങ്ങൾ , ബലാത്സംഗം, വഞ്ചന എന്നിവ പ്രകാരം രണ്ട് മുസ്​ലിം സഹോദരങ്ങൾക്കെതിരായി നൽകിയ പരാതി​ പിൻവലിച്ച് യുവതി . ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ താൻ പരാതി നൽകിയതെന്ന്​ മുസാഫർനഗർ ജില്ലയിലെ 24 കാരിയായ സിഖ് യുവതി​ വ്യക്തമാക്കി. ആരോപണങ്ങൾ തള്ളിയ യുവതി മജിസ്​ട്രേറ്റിന്​ മുന്നിൽ സത്യം ബോധിപ്പിക്കുകയായിരുന്നു .

അയൽവാസിയായ യുവാവ്​ മതംമാറാനായി നിർബന്ധിച്ച ശേഷം ത​ന്നെ വിവാഹം ചെയ്​തതായാണ്​ യുവതി ആദ്യം പൊലീസിൽ പരാതിപെട്ടത് .വിവാഹംകഴിക്കാനായി മുസ്​ലിം യുവതിയാണെന്ന്​ കാണിക്കാൻ വ്യാജ രേഖകൾ തയാറാക്കിയെന്നും ഇയാൾക്കെതിരെ ആരോപണമുയർത്തി. സംഭവത്തിൽ പ്രതിയാക്കപ്പെട്ട യുവാവ്​ ഇപ്പോൾ ജയിലിലാണ്​. അതെ സമയം ഇയാളുടെ സഹോദരൻ ഒളിവിൽ പോയിട്ടുണ്ട് .

‘മജിസ്ട്രേറ്റിന്​ മുമ്പിൽ നൽകിയ മൊഴിയിൽ യുവതി യുവാവിനും സഹോദരനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പ്രതിയാക്കപ്പെട്ടയാൾ തന്നെ വിവാഹം ചെയ്​തില്ലെന്നും അവർ തുറന്നു പറഞ്ഞു. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ്​ പരാതി നൽകിയതെന്ന്​ അവർ വ്യക്തമാക്കി’ -പൊലീസ്​ വ്യക്തമാക്കി . എന്നാൽ ഏത്​ സംഘടനയാണ്​ പിന്നിലെന്ന്​ അവർ പറഞ്ഞിട്ടില്ല.

യുവാവ്​ മർദ്ദിക്കുകയോ പണം തട്ടുകയോ ചെയ്​തിട്ടില്ലെന്നും യുവതി പറഞ്ഞു. ഇതേ തുടർന്ന് യുവാവിനെ ജയിൽ മോചിതനാക്കാൻ പൊലീസ് കോടതിയെ സമീപിച്ചേക്കും .

വിവാഹത്തിന്റെ മറവിൽ യുവാവ്​ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കടം വാങ്ങിയ അഞ്ച്​ ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും കാണിച്ച്​ ഞായറാഴ്​ചയാണ്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ പരാതിനൽകിയത്. യുവതിയുടെ അച്ഛനും യുവാവും പലചരക്ക് കടകൾ നടത്തുന്നവരാണ്​. യുവാവിനെ മേയിൽ വിവാഹം ചെയ്​തതായാണ്​ യുവതി അവകാശപ്പെട്ടത്​.

Leave A Reply
error: Content is protected !!