ക്രൂഡ്​ ഓയിൽ വിലവർധന ; ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ക്രൂഡ്​ ഓയിൽ വിലവർധന ; ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച്​ പൈസ ഇടിഞ്ഞ് 74.28 രൂപയായി.
ക്രൂഡ്​ ഓയിൽ വില ഉയരുന്നതാണ്​ രൂപയുടെ മൂല്യത്തിൽ പ്രതിഫലിക്കുന്നത് .അതെ സമയം
കോവിഡ്​ ഡെൽറ്റ കേസുകൾ വർധിക്കുന്നത്​ രൂപയുടെ മൂല്യത്തെ തുടർന്നുള്ള ദിവസങ്ങളിലും സ്വാധീനിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത് .

ഏഷ്യയിലെ പ്രധാന കറൻസികളുടെയെല്ലാം മൂല്യം കുറഞ്ഞിരിക്കുകയാണ്​​. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.41 ശതമാനം ഉയർന്ന്​ ബാരലിന്​ 75.07 ഡോളറിലെത്തി. രണ്ടു ദിവസത്തെ സമ്മർദ്ദത്തിന് ശേഷം ഓഹരി വിപണിയിൽ ബി.എസ്​.ഇ സെൻസെക്​സ്​ 197.42 പോയിന്‍റ്​ ഉയർന്ന്​ 52,747.08ലാണ്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റി 54.50 പോയിന്‍റ്​ ഉയർന്ന്​ 15,802.95ലാണ്​ വ്യാപാരം തുടങ്ങിയത് ​.

Leave A Reply
error: Content is protected !!