മുസ്​ലിം വയോധികനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് ; സമാജ്​വാദി പാർട്ടി നേതാവിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി

മുസ്​ലിം വയോധികനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് ; സമാജ്​വാദി പാർട്ടി നേതാവിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി

ലഖ്​നോ: ഗാസിയാബാദിൽ മുസ്​ലിം വയോധികനെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും ശേഷം നിർബന്ധിപ്പിച്ച് ‘ജയ്​ ശ്രീറാം ‘ വിളിപ്പിക്കുകയും ചെയ്​ത സംഭവവുമായി ബന്ധപ്പെട്ട്​ ഉത്തർപ്രദേശ് പൊലീസ്​ വേട്ട തുടരുന്നു. മർദ്ദനത്തിന്റെ വിഡിയോ ചിത്രീകരിച്ചെന്ന്​ ആരോപിച്ച്​ അറസ്​റ്റ്​ ചെയ്​ത സമാജ്​വാദി പാർട്ടി പ്രാദേശിക നേതാവിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയാണ്​ ഒടുവിലായി ഗാസിയാബാദ്​ പൊലീസിൻറെ പ്രതികാര നടപടി​.

ജൂൺ 19 നാണ്​ ഉമ്മേദ്​ പഹൽവാൻ ഇദ്​രീസിയെ കസ്​റ്റഡിയിലെടുത്തിരുന്നത്​. വയോധികനായ അബ്​ദുൽ സമദ്​ സെയ്​ഫിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ അനാവശ്യമായി വിഡിയോയിൽ പകർത്തിയെന്ന്​ ആരോപിച്ചായിരുന്നു ഇദ്​രീസിയെ യുപി പോലീസ് അറസ്​റ്റ്​ ചെയ്​തത്​. കൂടാതെ സമൂഹ സ്പർധ വ്യാപിപ്പിക്കുന്നെന്ന് ആരോപിച്ഛ്
153 എ ഉൾപെടെ വിവിധ വകുപ്പുകളും ചുമത്തി.

ഗാസിയാബാദിൽ മുസ്ലിം വയോധികനെ ഒരു ഓ​ട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയ സംഘം വീട്ടിനുള്ളിൽ അടച്ചിട്ട്​ മർദിച്ചെന്നാണ്​ പരാതി. സംഘം ഇദ്ദേഹത്തിന്റെ താടി മുറിക്കുകയും ചെയ്​തു. ജൂൺ അഞ്ചിന്​ നടന്ന​ ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്​ ജൂൺ 14നാണ്​. എന്നാൽ ആക്രമണത്തിന്​ വർഗീയതലമി​ല്ലെന്നും വിഡിയോ പ്രചരിപ്പിച്ച്​ മതസ്​പർധ ഉണർത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ്​ സംഘം ആരോപിച്ചു.

സംഭവത്തിൽ സോഷ്യൽ മീഡിയ ആയ ട്വിറ്റർ, ഓൺലൈൻ പോർട്ടലായ ‘വയർ’, മാധ്യമ പ്രവർത്തകരായ റാണ അയ്യൂബ്​, സബ നഖ്​വി, മുഹമ്മദ്​ സുബൈർ, കോൺഗ്രസ്​ നേതാക്കൾക്കെതിരെയും ​കേസുണ്ട്​.

Leave A Reply
error: Content is protected !!