കരയില്‍ നിന്നും കടലില്‍ നിന്നും കൃത്യമായി ലക്ഷ്യo ഭേദിക്കാൻ ഇസ്രയേലിന്റെ’സീ ബ്രേക്കര്‍ ‘

കരയില്‍ നിന്നും കടലില്‍ നിന്നും കൃത്യമായി ലക്ഷ്യo ഭേദിക്കാൻ ഇസ്രയേലിന്റെ’സീ ബ്രേക്കര്‍ ‘

ന്യൂഡല്‍ഹി: അഞ്ചാം തലമുറ ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ ‘ സീ ബ്രേക്കര്‍ ‘പുറത്തിറക്കി ഇസ്രായേല്‍ പ്രതിരോധ വകുപ്പ് .300 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ കരയില്‍ നിന്നും കടലില്‍ കപ്പലുകളില്‍ നിന്നും തൊടുക്കാൻ ശേഷിയുള്ളതാണ് .’ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി’യിലൂടെ ഭാവിയില്‍ ഈ മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു .’റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ‘എന്ന പ്രതിരോധ സ്ഥാപനമാണ് മിസൈല്‍ അതി വിദഗ്ദമായി വികസിപ്പിച്ചത്.

സീ ബ്രേക്കറിന് സമാനമായി ഇന്ത്യയുടെ കൈവശമുള്ള മിസൈലാണ്’ ബ്രഹ്‌മോസ്’. ഇന്ത്യ – റഷ്യ കൂട്ടുകെട്ടിലാണ് ബ്രഹ്‌മോസ് വികസിപ്പിച്ചത്. ഇന്ത്യയില്‍ ‘കല്യാണി’ എന്ന സ്വകാര്യ സ്ഥാപനവുമായി ഇസ്രായേല്‍ കമ്പനിക്ക് പങ്കാളിത്തമുണ്ട്. കല്യാണി റഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (കെ.ആര്‍.എ.എസ്) എന്നാണ് അറിയപ്പെടുന്നത്.

സീ ബ്രേക്കറിന് സഞ്ചരിക്കാനാവുന്നത് സബ്‌സോണിക് വേഗതയിലാണ്. അതേസമയം, ബ്രഹ്‌മോസ് മിസൈലിന്റേത് സൂപ്പര്‍സോണിക് വേഗതയാണ്. കര ,കടൽ എന്നിവക്ക് പുറമെ വായുവില്‍ നിന്നും ബ്രഹ്‌മോസ് തൊടുക്കാനാകും.സീന്‍ മാച്ചിങ് എന്ന സവിശേഷതയോടെയാണ് സീ ബ്രേക്കര്‍ നിര്‍മിച്ചിരിക്കുന്നത്. ലക്ഷ്യത്തിന്റെ ദൃശ്യങ്ങളും മുന്‍കൂട്ടി നല്‍കിയ ദൃശ്യങ്ങളും വിശകലനം ചെയ്ത് കൃത്യമായി ലക്ഷ്യത്തില്‍ ആക്രമിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇസ്രയേലിന്റെ സ്‌പൈസ് 2000 ഡിജിറ്റല്‍ സീന്‍ മാച്ചിങ് ഏരിയ കോറിലേറ്റര്‍ ഉപയോഗിച്ചാണ് ഇന്ത്യ ബാലാകോട്ട് മിന്നലാക്രമണം നടത്തിയത് .

Leave A Reply
error: Content is protected !!