അയ്യപ്പൻ കോവിലിൽ കാട്ടുപോത്തിറങ്ങി

അയ്യപ്പൻ കോവിലിൽ കാട്ടുപോത്തിറങ്ങി

ഇടുക്കി: കഴിഞ്ഞ ദിവസം കട്ടപ്പന വെള്ളിലാം കണ്ടത്തിൽ കാട്ടുപോത്തിനെ കണ്ടതിനു പിന്നാലെ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ പൊന്നരത്താന്‍ പരപ്പില്‍ കാട്ടുപോത്ത് ഇറങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് പഴയ പാറേല്‍ പള്ളിക്കു സമീപം താമസിക്കുന്ന വീട്ടുകാര്‍ പോത്തിനെ കണ്ടത്. വീടിന്റെ പുറത്തെ ലൈറ്റിട്ടതോടെ കാട്ടുപോത്ത് അയല്‍പക്കത്തെ പുരയിടത്തിലേക്ക് പോയി. വിവരമറിഞ്ഞ അയല്‍ വീട്ടുകാരും കാട്ടുപോത്തിനെ കണ്ടെങ്കിലും ഭയന്ന് ആരും പുറത്തിറങ്ങിയില്ല.

മുരിക്കാട്ടുകൂടി സെക്ഷനില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സെക്ഷന്‍ ഫോറസ്റ്റര്‍ സുരേഷ് ദാസ്, ബീറ്റ് ഫോറസ്റ്റര്‍മാരായ ബി. സുരേഷ്, പി.ജി. അനീഷ്, വാച്ചര്‍ അജി മാധവന്‍ എന്നിവര്‍ കാട്ടുപോത്തിനെ കണ്ടെത്താനായുള്ള തിരച്ചിലിന് നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!