കോട്ടയത്ത് ​ഗുണ്ടാ വിളയാട്ടം; രണ്ട് യുവാക്കളെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

കോട്ടയത്ത് ​ഗുണ്ടാ വിളയാട്ടം; രണ്ട് യുവാക്കളെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ ചന്തക്കടവിന് സമീപം വീട്ടിൽ കയറി ഗുണ്ടാ ആക്രമണം. വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം രണ്ടു യുവാക്കളെ വീട്ടിൽ കയറി വെട്ടുകയായിരിന്നു. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വെട്ടേറ്റ രണ്ടു യുവാക്കളെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു.

Leave A Reply
error: Content is protected !!