കൊവിഡ് മഹാമാരിയിൽ സഹായവുമായി സേവാഭാരതി പ്രവർത്തകർ

കൊവിഡ് മഹാമാരിയിൽ സഹായവുമായി സേവാഭാരതി പ്രവർത്തകർ

ആലപ്പുഴ: കൊവിഡ് മഹാമാരിയിൽ മാതൃകപരമായ പ്രവർത്തനവുമായ സേവാഭാരതി. കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കൊവിഡ് ബാധിതരായ കുടുംബങ്ങള്‍ക്കും, ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കും വീടുകളില്‍ പലവ്യഞ്ജനം അടങ്ങിയ 341 ഓളം കിറ്റുകള്‍ ഇതിന്റെ ഭാഗമായിഎത്തിച്ചു നല്‍കി. കൊവിഡ് നെഗറ്റീവ് ആയ 282 ഓളം വീടുകളും പഞ്ചായത്തിന്റെ പരിധിയില്‍ പെട്ട ആരാധനാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും പ്രത്യേകിച്ച്‌ പൊതുസ്ഥലങ്ങളും അണുനശീകരണവും നടത്തി.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ മൃതദേഹം സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി പ്രോട്ടോക്കോള്‍ പാലിച്ച്‌ സംസ്കാരം നടത്തി. ഈ വീട്ടിലേക്ക് സഞ്ചയന ദിനം വരെ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു കൊടുത്തതും സേവാഭാരതിയാണ്. നാലാം വാര്‍ഡിലെ നിര്‍ദ്ധനയായ അമ്മയ്ക്ക് വാസയോഗ്യമായ വീട് പുനര്‍നിര്‍മ്മിച്ച്‌ നല്‍കുവാന്‍ കഴിഞ്ഞതും സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. ജനങ്ങളുടെ സഹകരണത്തോടെയാണ് തങ്ങളുടെ പ്രവർത്തനമെന്ന് സേവാഭാരതി പ്രവർത്തകർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!