സി. ശങ്കരൻ നായരുടെ ജീവിതം കരൺ ജോഹർ സിനിമയാക്കുന്നു

സി. ശങ്കരൻ നായരുടെ ജീവിതം കരൺ ജോഹർ സിനിമയാക്കുന്നു

സി.ശങ്കരൻ നായരുടെ ജീവിതം പ്രമേയമാക്കിയ ഹിന്ദി സിനിമ നിർമിക്കാനൊരുങ്ങി ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണകാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്നു സി. ശങ്കരൻ നായർ.

അദ്ദേഹത്തിന്റെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയാകുന്നതെന്ന് കരൺജോഹർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയാണ് സി. ശങ്കരൻ നായർ.
സി.ശങ്കരൻ നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേർന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.

തിരക്കഥാകൃത്തും നിർ‍മാതാവുമായ കരൺസിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലെ ഏറ്റവും വലിയ നിർമാണകമ്പനികളിലൊന്നായ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

Leave A Reply
error: Content is protected !!