അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനെത്തിയാല്‍ കര്‍ശന നടപടി

അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനെത്തിയാല്‍ കര്‍ശന നടപടി

അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനെത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും.60,000 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്. അതിൽ കൂടുതൽ ആളുകൾ ഹജ്ജ് കർമത്തിൽ പങ്കെടുക്കാതിരിക്കുന്നതിനായി കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നവരുൾപ്പെടെ ആർക്കും ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാനാകില്ല. ജൂലൈ പതിനെട്ടോടെയാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുക. അതിന്‍റെ ഭാഗമായി മക്കയിലെ ഹറമിലും മറ്റ് പുണ്യസ്ഥലങ്ങളിലും ഒരുക്കങ്ങൾ സജീവമായി നടന്നുവരികയാണ്.

Leave A Reply
error: Content is protected !!