മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

 

കൊല്ലത്ത് മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കല്‍ റാണി ഭവനത്തില്‍ രതീഷിന്റേയും ആര്‍ച്ചയുടേയും മകളായ രണ്ടര വയസുള്ള നീലാംബരിയാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛന്‍ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഫോണ്‍ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു.

കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടല്‍ ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!