ഐ ടി മേഖലയിലെ തൊഴിലാളികൾക്ക് പുതു ജീവൻ : കോർപ്പറേറ്റ് ഭീമനെ മുട്ടുകുത്തിച്ചു

ഐ ടി മേഖലയിലെ തൊഴിലാളികൾക്ക് പുതു ജീവൻ : കോർപ്പറേറ്റ് ഭീമനെ മുട്ടുകുത്തിച്ചു

ഒരു തൊഴിൽ സംരക്ഷണവും തൊഴിൽ സ്ഥിരതയുമില്ലാത്ത ഒരു തൊഴിൽ മേഖലയാണ് ഐ.ടി മേഖല . ഐ ടി  സെക്ടറിൽ തൊഴിലാളി സംഘടന എന്നൊക്കെ കേട്ടാൽ തന്നെ പുച്ഛമാണ് . എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ഹബുകളിലൊന്നായ കർണാടകയിൽ തൊഴിലാളികൾക്കായി ഒരു ഇടത്പക്ഷ യൂണിയൻ രൂപ പെട്ടിരുന്നു .

ഈ സംഘടനയാണ് ലോകത്തെ ഏറ്റവും വലിയ ഐ ടി ഭീമനെ ഇന്ത്യയിൽ മുട്ടുകുത്തിച്ചത് . സംഘടന ഇതിഹാസ തുല്യമായ ഒരു വിജയം നേടിയെടുത്തു . ആ തൊഴിലാളി വിജയം ഒരു മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചു കണ്ടില്ല .

വിപ്രോ എന്ന ഐ ടി കമ്പനി ഒരു തൊഴിലാളിയെ അനധികൃതമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കർണാടക തൊഴിൽ കോടതിയിൽ നടത്തിവന്നിരുന്ന കേസിൽ യൂണിയന് അനുകൂലമായി വിധി വന്നു . വിപ്രൊ എന്ന ഒരു കമ്പനിയുമായി പൊരുതി നേടിയ ഐതിഹാസിക വിജയം.

പിരിച്ചുവിട്ട തൊഴിലാളിയെ ,  പിരിച്ചുവിടപെട്ട കാലയളവിലെ മുഴുവൻ ശമ്പളവും തുടർന്നുള്ള സർവീസും നൽകി തിരിച്ചെടുക്കാനാണ് കോടതി വിധിച്ചത് . പ്രത്യാശകൾ ഉണ്ടാക്കുന്ന, ഒരുമിച്ച് നിന്നാൽ ഏത് പ്രതിസന്ധിയെയും കീഴടക്കാം എന്ന് വീണ്ടും ഉറപ്പ് നൽകുന്ന വിധി.

ഇന്ധ്യയിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉള്ള പത്തൊന്പതാമത്തെ കമ്പനി ആണ് വിപ്രോ . രണ്ടു ലക്ഷത്തോളം തൊഴിലാളികൾ ഉണ്ടന്നാണറിയുന്നത് . കുക്കിങ് ഓയിൽ ട്രെഡിങ്  ചെയ്തിരുന്ന വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രോഡക്ട്സ്  എന്ന കമ്പനി ഡൈവേഴ്‌സിഫൈ ചെയ്തപ്പോൾ  പേര് ചുരുക്കി വിപ്രോ എന്നാക്കിയതെന്നാണ് ചരിത്രം .

തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ ഇന്ത്യാ മഹാരാജ്യത്ത് നിലവിൽ ഉള്ള തൊഴിൽ നിയമങ്ങൾ പാലിക്കാൻ പല കോർപ്പറേറ്റ് ഭീമന്മാർക്കും ബുദ്ധിമുട്ടാണ്. രാജ്യത്തു നിലവിൽ ഉള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ചു അങ്ങനെ തോന്നുമ്പോൾ യാതൊരു കൊമ്പൻസേഷനും കൊടുക്കാതെ, അല്ലെങ്കിൽ എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത്  പിരിച്ചുവിടാൻ നിയമമനുവദിക്കുന്നില്ല .

അതുകൊണ്ട് ഐ ടി കമ്പനികൾ ചെയ്യുന്ന സ്ഥിരം പരിപാടി ആണ് – തൊഴിലാളിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടുക – നിർബന്ധിച്ചു രാജിവയ്‌പിക്കുക എന്നതാണ് പരിപാടി.  രാജി വച്ചില്ലെങ്കിൽ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകില്ല , മോശം റെഫെറൻസ് കൊടുക്കും നിനക്ക് അടുത്ത ജോലി കിട്ടാനുള്ള യാതൊരു വഴിയും ഇല്ലാതാക്കുമെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തും .

“പിങ്ക് സ്ലിപ് ” എന്ന് ഭംഗിക്ക് പറയുന്ന ഒരു പരിപാടി നടത്തി ഐഡന്റി കാർഡും കംപ്യുട്ടറും തിരിച്ചു മേടിച്ചു ഒരു മാസത്തെ ശമ്പളം പോലും കൊടുക്കാതെ തൊഴിലാളികളെ തോന്നുമ്പോൾ പിരിച്ചുവിടുകയും  തോന്നുമ്പോൾ തിരിച്ചു കുറഞ്ഞ കൂലിക്കു തിരിച്ചെടുക്കുകയും ചെയ്യുന്നത് ഐ ടി മേഖലയിലെ സ്ഥിരം ഏർപ്പാടാണ്

വിപ്രോ ഗ്രൂപ്പിന്റെ നാലിൽ മൂന്ന് ഷെയറുകളും അസിം പ്രേംജിയുടേതാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക കോർപ്പറേറ്റ് മുതലാളിമാരിൽ ഒരാളാണ് അസിം പ്രേംജി . അദ്ദേഹത്തെ ക്കുറിച്ചു പലപ്പോഴും  നന്മനിറഞ്ഞ കഥകൾ  പത്രങ്ങളിൽ വാരാറുണ്ട്.

പക്ഷെ അഞ്ചു പത്തും കൊല്ലം തനിക്കു വേണ്ടി പണിയെടുത്തവനെ പിരിച്ചു വിടുമ്പോൾ രാജ്യത്തു നിലവിലുള്ള തൊഴിൽ നിയമങ്ങൾ  അനുസരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല .  പഴയ ബ്രിട്ടീഷ് കങ്കാണി സിസ്റ്റത്തിനുള്ള നിയമങ്ങൾ ആണ് മിക്കവാറും നടപ്പാക്കുന്നത് . ഒരു പക്ഷെ ഇതൊന്നും അദ്ദേഹം അറിയുകപോലുമില്ലായിരിക്കും .

ശത കോടീശ്വരനായ അദ്ദേഹത്തിന് പല ബിസിനസ്സുകളും ഉണ്ടായിരിക്കും അതെല്ലാം നടത്തുന്നത് ഉദ്യോഗസ്ഥരായിരിക്കും . ദിവസേന നടക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കില്ലായിരിക്കും . അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇക്കാര്യങ്ങളൊക്കെ നടത്താനാണ് ചുമതലപ്പെട്ടവരെ വച്ചിരിക്കുന്നത് .

അവർ ആയിരിക്കും തീരുമാനങ്ങളെടുക്കുക . അവർ മുതലാളിയെ പ്രീതിപ്പെടുത്തുന്നതിനായിരിക്കും ഇതുപോലെയുള്ള തീരുമാനങ്ങളെടുക്കുന്നത് . പക്ഷെ അത് തൊഴിലാളി വിരുദ്ധ തീരുമാനങ്ങളായിരിക്കും .ഏതായാലും ഈ ഒരു കോടതി വിധിയോടെ ലക്ഷക്കണക്കിന് ജീവനക്കാരുടെ ടെക്കികളുടെ തൊഴിലിന് ആശ്വാസം പകരും.

Leave A Reply
error: Content is protected !!