ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി

ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി

ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി.രാജ്യത്ത് ആദ്യമായിട്ടാണ് കോവിഡ് രോഗികളിലെ ഇങ്ങനെയുള്ള സങ്കീര്‍ണ്ണത കണ്ടെത്തുന്നത്. മലദ്വാരത്തിലൂടെ രക്തസ്രാവവും കടുത്ത വയറുവേദനയുമാണ് രോഗികള്‍ക്ക് അനുഭവപ്പെട്ടത്.

ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്നാണ് ഇവരെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കൊവിഡ് വന്നതിന് 20-30 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Leave A Reply
error: Content is protected !!